പിഎഫ്ഐ നിരോധനക്കേസ്; 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Tuesday, June 25, 2024 12:02 PM IST
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത 17 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം.
ജാമ്യം നേടിയ പ്രതികള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ. ഇത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. മൊബൈലില്‍ ലൊക്കേഷന്‍ എപ്പോഴും ഓണ്‍ ആയിരിക്കണമെന്നും കോടതി നിര്‍ദേശം നല്കി.
26 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ഇതില്‍ ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.