കള്ളാക്കുറിച്ചി മദ്യദുരന്തം: മരണം 59
Tuesday, June 25, 2024 10:21 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 59 ആയി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
നൂറ്റൻപതിലേറെ പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. കള്ളാക്കുറിച്ചിയിലെ കരുണാപുരം മേഖലയിലുണ്ടായ മദ്യദുരന്തത്തില്‍ മരിച്ചവരില്‍ മൂന്ന് പേര് സ്ത്രീകളാണ്.
സംസ്ഥാന സിബി-സിഐഡി ദുരന്തത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങി. എസ്പി ശാന്താറാമിന്റെ നേത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ദുരന്തവുമായി ബന്ധപ്പെട്ട് ഏഴ് പേര് അറസ്റ്റിലായിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.