ന്യൂഡ​ല്‍​ഹി: എ​ന്‍​ഡി​എ​യു​ടേ​യും ഇ​ന്ത്യാ സ​ഖ്യ​ത്തിന്‍റെ​യും ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഇ​ന്ന് 12 വ​രെ​യാ​ണ് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കാ​നു​ള​ള സ​മ​യം. ബു​ധ​നാ​ഴ്ച​യാ​ണ് സ്പീ​ക്ക​ര്‍ തെര​ഞ്ഞെ​ടു​പ്പ്.

ഭ​ര്‍​തൃ​ഹ​രി മ​ഹ്താ​ബ്, രാ​ധാ മോ​ഹ​ന്‍ സിം​ഗ്, ഡി. ​പു​ര​ന്ദേ​ശ്വ​രി എ​ന്നീ മൂ​ന്ന് പേ​രു​ക​ളാ​ണ് എ​ന്‍​ഡിഎ സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ​യു​ടെ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യു​ടെ പേ​രും പരിഗണനയിലുണ്ട്.

എ​ട്ട് ത​വ​ണ എം​പി​യാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​ന്ത്യാ സ​ഖ്യം ഉ​യ​ര്‍​ത്തു​ന്ന​ത്. അ​ല്ലാ​ത്ത പ​ക്ഷം പ്ര​തി​പ​ക്ഷ​ത്തിന്‍റെ സ്പീ​ക്ക​ര്‍ നോ​മി​നി​യാ​യി കൊ​ടി​ക്കു​ന്നി​ല്‍ മ​ത്സ​രി​ച്ചേ​ക്കും. വോ​ട്ടെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ന്‍ പ്ര​തി​പ​ക്ഷ​വു​മാ​യി സ​ര്‍​ക്കാ​ര്‍ ഇതുവരെ ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ല.

സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം 18-ാം ലോ​ക്‌​സ​ഭ​യി​ലേ​ക്കു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കും. നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ സ​മ​യം, ലോ​ക്‌​സ​ഭാ എം​പി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്നും തു​ട​രും. 281 പു​തി​യ എം​പി​മാ​ര്‍ ചൊ​വ്വാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പെ​ടെ പു​തു​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 262 എം​പി​മാ​ര്‍ തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി, അ​ഖി​ലേ​ഷ് യാ​ദ​വ്, യൂ​സ​ഫ് പ​ത്താ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും.