തി​രു​വ​ന​ന്ത​പു​രം: കേരള-തമിഴ്നാട് അതിർത്തിയായ ക​ളി​യി​ക്കാ​വി​ള​യി​ല്‍ കാ​റി​നു​ള്ളി​ല്‍ മ​ല​യാ​ളി​യാ​യ ക്വാ​റി ഉ​ട​മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ക​ര​മ​ന സ്വ​ദേ​ശി ദീ​പു(46) ആ​ണ് മ​രി​ച്ച​ത്. കാ​റി​ന്‍റെ മു​ന്‍​സീ​റ്റി​ലാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ മു​ക്കു​ന്നി​മ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക്വാ​റി ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. മ​റ്റൊ​രു സ്ഥ​ല​ത്ത് ക്വാ​റി പാ​ട്ട​ത്തി​ന് എ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഇ​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ​ണ​വു​മാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​യ​താ​ണ്.

സം​ഭ​വ​ത്തി​ല്‍ കേ​ര​ള, ത​മി​ഴ്‌​നാ​ട് പോ​ലീ​സ് സം​യു​ക്ത​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​റി​ല്‍​നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.