കോപ്പാ അമേരിക്ക: ബ്രസീലിനെ സമനിലയില്‍ തളച്ച് കോസ്റ്റാറിക്ക
Tuesday, June 25, 2024 8:38 AM IST
കാലിഫോര്‍ണിയ: കോപ്പാ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് കോസ്റ്റാറിക്ക. ഇരുടീമിനും മത്സരത്തിൽ ഗോൾ നേടാനായില്ല.
കാലിഫോര്‍ണിയയിലെ സോഫിയ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
മത്സരത്തില്‍ ആധിപത്യം നേടാനായെങ്കിലും കാനറികള്‍ക്ക് ഗോള്‍ മാത്രം കണ്ടെത്താനായില്ല. ബ്രസീലിന്റെ നീക്കങ്ങളെല്ലാം കോസ്റ്റാറിക്ക കോട്ട കെട്ടി തടഞ്ഞു.
ബ്രസീല്‍ താരം മാര്‍ക്വിനോസ് ഒരു തവണ ഗോള്‍വല കുലുക്കിയെങ്കിലും ഓഫ്സൈഡായി. മത്സരം സമനിലയായതോടെ ഇരു ടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ടു.