ഒരു ദിവസം നീണ്ട പരിശ്രമം; കിളിമാനൂരിൽ തോട്ടിലേക്ക് മറിഞ്ഞ ഇന്ധന ടാങ്കര്‍ ഉയർത്തി
Tuesday, June 25, 2024 8:38 AM IST
തിരുവനന്തപുരം: കിളിമാനൂരിൽ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ ഇന്ധന ടാങ്കര്‍ ഉയർത്തി മാറ്റി. ഒരു ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ടാങ്കർ ഉയർത്തിയത്.
കൊല്ലത്ത് നിന്ന് എത്തിച്ച പ്രത്യേക ക്രെയിൻ ഉപയോഗിച്ചാണ് ഇന്ധന ടാങ്കര്‍ ഉയർത്തി മാറ്റാനായത്. കിളിമാനൂരിലെ തട്ടത്തുമലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ തോട്ടിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ പരിക്കേറ്റ ടാങ്കർ ഡ്രൈവറെയും ക്ലീനറെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകട സാഹചര്യം കണക്കിലെടുത്ത് സമീപത്തെ കടകളടപ്പിക്കുകയും സ്ഥലത്തെ വീടുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.