കൊ​ല്ലം: ശ​ക്ത​മാ​യ മ​ഴ​യി​ൽ തി​ങ്ക​ളാ​ഴ്ച കൊ​ല്ലം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ലും വീ​ശി​യ​ടി​ച്ച കാ​റ്റി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ മ​രം വീ​ണു വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്നു.

മ​രം വീ​ണ് തെ​ന്മ​ല ഒ​റ്റ​ക്ക​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​നു ത​ക​രാ​ർ സം​ഭ​വി​ച്ചു. സ്കൂ​ള്‍ പ​രി​സ​ര​ത്തു നി​ന്ന മ​രം പി​ഴു​ത് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മ​രം വീ​ണ ഭാ​ഗം ഇ​ടി​ഞ്ഞു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

കു​ള​ത്തു​പ്പു​ഴ എ​സ്ബി​ഐ​ക്ക് എ​തി​ര്‍​വ​ശം നി​ന്ന കൂ​റ്റ​ന്‍ മ​ര​ത്തി​ന്‍റെ ചി​ല്ല​യും ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു വീ​ണു. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് താ​മ​സ​ക്കാ​രാ​യ സ​ഹോ​ദ​രി​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ടും ത​ക​ർ​ന്നു.

കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ൽ കോ​ള​റ കോ​ണം​ഭാ​ഗ​ത്ത് മൂ​ങ്ങാം വി​ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്ന വാ​പ്പാ​ല സ്വ​ദേ​ശി​ക​ളാ​യ ശോ​ശാ​മ്മ (40) അ​മ്മി​ണി (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.