വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച കെഎസ്യു നേതാവിന് ഉപാധികളോടെ ജാമ്യം
Tuesday, June 25, 2024 1:26 AM IST
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടിയെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിന് ജാമ്യം. ഉപാധികളോടെയാണ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.
10,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നിവയാണ് ഉപാധികള്‍.
വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ ഞാറാഴ്ച രാത്രി വീട് വളഞ്ഞാണ് പോലീസ് ഗോപുവിനെ പിടികൂടിയത്. പ്രോസിക്യൂഷന് ജാമ്യത്തെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല.