മലബാർ സീറ്റ് പ്രതിസന്ധി; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
Monday, June 24, 2024 10:50 PM IST
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെഎസ്യു നാളെ വിദ്യാഭ്യസ ബന്ദിന് ആഹ്വാനംചെയ്തു. സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദിന് ആഹ്വാനംചെയ്തിട്ടുള്ളത്.
സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയാണ്. കെഎസ്യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് ബന്ദെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
അതേസമയം സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കവെ നാളെ മന്ത്രി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരത്തിന് ശ്രമിക്കും.