സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി
Monday, June 24, 2024 5:25 PM IST
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കിയ തീരുമാനം എടുത്തത്. മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം.
ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി യോഗത്തിലും പരിപാടികളില്‍ നിന്നും ഇയാൾ പൂര്‍ണമായി വിട്ടുനിൽക്കുകയായിരുന്നു. പാർട്ടി നടപടി പ്രതീക്ഷിച്ചിരുന്നതിനാൽ 2023 മുതൽ മനു തോമസ് പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല.