തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​ക്കോ​യി​ലെ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും മു​ട​ങ്ങി. താ​ൽ​ക്കാ​ലി​ക പാ​ക്കിം​ഗ്, സെ​യി​ൽ​സ് തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ 167 രൂ​പ​യാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ദി​വ​സ​വേ​ദ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. എ​ട്ട് മാ​സ​മാ​യി ഈ ​തു​ക​യും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​പ്ലൈ​ക്കോ​യി​ലെ വ​രു​മാ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.

ഓ​രോ ഔ​ട്ട്ലെ​റ്റു​ക​ളി​ലും ഒ​രു മാ​സം ആ​റ് ല​ക്ഷം രൂ​പ ടാ​ര്‍​ഗ​റ്റ് തി​ക​ഞ്ഞാ​ല്‍ മാ​ത്ര​മേ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​രു ദി​വ​സം 575 രൂ​പ കൂ​ലി ല​ഭി​ക്കു​ക​യു​ള്ളു. എ​ന്നാ​ൽ ഇ​ത് ര​ണ്ട് ല​ക്ഷം വ​രെ​യാ​ണ് ഇ​പ്പോ​ൾ പ​ര​മാ​വ​ധി ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്ന് താ​ൽ​ക്കാ​ലി​ക തൊ​ഴി​ഴി​ലാ​ളി​ക​ൾ ഉ​ള്ള ഔ​ട്‌​ല​റ്റു​ക​ളി​ൽ ഒ​രു തൊ​ഴി​ലാ​ളി​യു​ടെ ശ​മ്പ​ളം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഈ ​തു​ക മൂ​ന്ന് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വീ​തി​ച്ചെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല​യി​ട​ത്തു​മു​ള്ള​ത്.