പ്രോടെം സ്പീക്കറുടെ പാനലില്‍ നിന്ന് ഇന്ത്യാ സഖ്യം പിന്മാറി
Monday, June 24, 2024 9:15 AM IST
ന്യൂഡല്‍ഹി: പ്രോടെം സ്പീക്കറെ സഹായിക്കുന്ന പാനലില്‍ നിന്ന് ഇന്ത്യാ സഖ്യം പിന്മാറി. സഭയിലെ മുതിര്‍ന്ന അംഗമായിട്ടും കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തീരുമാനം.
കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്.ബാലു, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെ പ്രോടെം സ്പീക്കറുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാനലില്‍ തുടരില്ലെന്ന് അംഗങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
പ്രോടെം സ്പീക്കര്‍ സ്ഥാനം നിഷേധിച്ചതില്‍ സഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഭരണഘടനയുടെ ചെറിയ പതിപ്പുമായാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് സഭയിലെത്തുക.
സഭയുടെ കീഴ്വഴക്കങ്ങള് ലംഘിച്ചുകൊണ്ടാണ് ബിജെപിയുടെ നടപടിയെന്ന് കൊടിക്കുന്നില്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെഡിയില്‍ നിന്ന് ബിജെപിയിലേക്ക് കാലുമാറിയ ഒരാളെ സ്പീക്കറാക്കിയത് ജനാധിപത്യത്തിന് അപമാനമാണെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.