തിരുവനന്തപുരത്ത് ഇന്ധന ടാങ്കർ മറിഞ്ഞു
Monday, June 24, 2024 6:58 AM IST
തിരുവനന്തപുരം: കിളിമാനൂരിൽ ഇന്ധന ടാങ്കർ മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്.
കനത്ത മഴയെ തുടർന്നു നിയന്ത്രം വിട്ട് ടാങ്കർ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. ടാങ്കറിലെ ഇന്ധനം തോട്ടിൽ കലർന്നിട്ടുണ്ട്.