മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി
Monday, June 24, 2024 1:13 AM IST
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി. തൃശൂര്‍ മുകുന്ദപുരം താഴെക്കാട് പരിയാടന്‍ വീട്ടില്‍ ലിബിന് ജോണ്സന് (26) ആണ് അറസ്റ്റിലായത്. എട്ട് കിലോയില്‍ അധികം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
മൈസുരുവില്‍ നിന്ന് വാങ്ങി ചില്ലറ വില്‍പ്പനക്കായി തൃശൂര്‍ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു കഞ്ചാവ് പിടികൂടിയത്. ഇയാളുമായി ബന്ധമുള്ള മറ്റ് കണ്ണികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പത്ത് വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി.