മലപ്പുറത്ത് ഭക്ഷ്യവിഷബാധയെതുടർന്ന് നിരവധി വിദ്യാർഥികൾ ചികിത്സയിൽ
Monday, June 24, 2024 1:03 AM IST
മലപ്പുറം: ഭക്ഷ്യവിഷബാധയെതുടർന്ന് നിരവധി വിദ്യാർഥികൾ ചികിത്സയിൽ. മലപ്പുറം കോഴിപ്പുറം എഎംഎൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കുട്ടികൾക്ക് വയറിളക്കം, പനി, ഛർദ്ദി എന്നിവ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നിരവധി വിദ്യാർഥികളാണ് ചികിത്സതേടിയത്.