കോടിയേരി കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ല; സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയിൽ മുഖ്യമന്ത്രിക്ക് വിമർശനം
Monday, June 24, 2024 12:57 AM IST
കൊച്ചി: തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ല. ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതിരുവിട്ട വാക്കുകളാണെന്നും വിമർശനമുയർന്നു.
മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വന്നു. കോടിയേരി ബാലകൃഷ്ണൻ കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ല. അത് സർക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കാരണമായിയെന്നും ജില്ലാ നേതൃത്വം വിമർശിച്ചു.