തി​രു​വ​ന​ന്ത​പു​രം: ഛത്തീ​സ്ഗ​ഢി​ല്‍ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സി​ആ​ർ പി​എ​ഫ് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് മ​ല​യാ​ളി ഉ​ൾ​പ്പ​ടെ ര​ണ്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ.​വി​ഷ്ണു(35), ഷൈ​ലേ​ന്ദ്ര (29) എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്. ഇ​രു​വ​രും സി​ആ​ർ​പി​എ​ഫ്കോ​ബ്ര യൂ​ണി​റ്റി​ലെ അം​ഗ​ങ്ങളാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടുണ്ട്. പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ട്ര​ക്കി​ലും ബൈ​ക്കി​ലു​മാ​യി ജ​വാ​ൻ​മാ​ർ എ​ത്തി​യ​പ്പോ​ൾ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.