കോ​ഴി​ക്കോ​ട്: ക​രു​വ​ന്നൂ​ര്‍ കേ​സി​ല്‍ നി​ന്ന് ത​ല​യൂ​രാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ല്‍ സി​പി​എം ബി​ജെ​പി​യെ സ​ഹാ​യി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. 56,000 വോ​ട്ടു​ക​ള്‍ ബിജെ​പി​ക്ക് തൃ​ശൂരി​ല്‍ ചേ​ര്‍​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന​ത് സിപിഎ​മ്മു​കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു ഭാ​ഗ​ത്ത് ബിജെപി​യെ കു​റ്റം പ​റ​യു​ക​യും മ​റു​ഭാ​ഗ​ത്ത് ബി​ജെപി​യെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തെ​റ്റി​ല്‍ നി​ന്നും തെ​റ്റി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വം ഉ​ള്ളി​ട​ത്തോ​ളം കാ​ലം കേ​ര​ള​ത്തി​ല്‍ സി​പി​എം ര​ക്ഷ​പ്പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു."ഏ​ത് ട്രെ​ന്‍റിലാ​ണ് യുഡിഎ​ഫ് ഇ​ത്ത​വ​ണ ജ​യി​ച്ച​ത് എ​ന്ന് പ​ഠി​ക്ക​ണം. 2019ലെ ​അ​നു​ഭ​വം മു​ന്നി​ലു​ണ്ട്. ഇ​തി​നേ​ക്കാ​ള്‍ ഒ​രു സീ​റ്റ് ജ​യി​ച്ചു. എ​ന്നാ​ല്‍, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും യുഡിഎ​ഫ് പ​രാ​ജ​യ​പ്പെ​ട്ടു.

വോ​ട്ട​ര്‍ പ​ട്ടി​ക ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​ദ്ധി​ക്ക​ണമെന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.