തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കും.

ഇ​ത്ര​യും വേ​ഗ​ത്തി​ൽ പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ വി​ശ്ര​മ​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 2076 സ​ർ​ക്കാ​ർ എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

2023 ൽ ​ജൂ​ലൈ അ​ഞ്ചി​നും 2022 ൽ ​ഓ​ഗ​സ്റ്റ് 25 നു​മാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം മൂ​ന്നേ​കാ​ൽ ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷ​മാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​നി​യും അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​നു​ള്ള​വ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റ് സ​മ​യ​ത്ത് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.