അനുമതിയില്ലാതെ പ്രതിഷേധം:സേലത്ത് 202 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Sunday, June 23, 2024 8:02 PM IST
സേലം: കള്ളാക്കുറിച്ചി വിഷമദ്യദുരന്തത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് സേലം പോലീസ്. 202 പ്രവര്‍ത്തര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയെന്ന കാരണത്തിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം സേലം ഫോര്‍ട് മൈതാനത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.രാമലിംഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സേലം ടൗണ്‍ വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ഗോപിനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 143,341,290,353 വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.