മധ്യപ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
Sunday, June 23, 2024 7:09 PM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി നേതാവ് മോനു കല്യാണെ വെടിയേറ്റു മരിച്ചു.സംസ്ഥാന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കൈലാഷ് വിജയ് വര്‍ഗിയയുടെ അടുത്ത അനുയായിയാണ് മോനു കല്യാണെ.
ഇന്ന് പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ രണ്ട് പേര് മോനുവിന് നേരെ വെടിയുതിര്‍ത്തത്. ചിമാന്‍ ബാഗ് ക്രോസ്റോഡിന് സമീപത്തായിരുന്നു സംഭവം.
പാര്ട്ടിറാലിയുടെ പോസ്റ്ററുകൾ പതിക്കുകയായിരുന്നു ബിജെപി നേതാവ്. വെടിയേറ്റ മോനു സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിവച്ചതിന് ശേഷം കടന്നുകളഞ്ഞ ആക്രമികളെ പിന്നീട് പിടികൂടി.
എംജി റോഡിന് സമീപം താമസിക്കുന്ന അര്ജുന്,പിയൂഷ് എന്നിവരാണ് പിടിയിലായത്. വിവരമറിഞ്ഞെത്തിയ മോനുവിന്റെ അനുയായികള്‍ പ്രതികളുടെ വീടുകള്‍ കത്തിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചുതകർത്തു.