വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തു ഉയർന്ന് പ്രവർത്തിക്കും : മന്ത്രി ഒ.ആർ.കേളു
Sunday, June 23, 2024 6:32 PM IST
തിരുവനന്തപുരം : വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു. വന്യജീവി ആക്രമണത്തിന് പരിഹാരം കാണാൻ ജില്ലയിലെ എംഎൽഎമാരും എംപിയുമായി കൂടിയാലോചിക്കും.
മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. പ്രശ്നം ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.
വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തു ഉയർന്ന് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല വകുപ്പ് സമിതി വിളിച്ച് ചേർത്ത് പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും.കോളനി പദം മാറ്റുന്നതിനെ പറ്റി അതിന്റെ നിയമവശങ്ങൾ പഠിക്കുമെന്നും മന്ത്രി പറഞ്ഞു.