ഒ.ആര്.കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Sunday, June 23, 2024 4:13 PM IST
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായി ഒ.ആര്.കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വൈകുന്നേരം നാലിന് നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ പങ്കെടുക്കാൻ ഒ.ആര്.കേളുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വയനാട്ടില്‍നിന്ന് എത്തിയിരുന്നു. കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലാണ് ഒ.ആർ. കേളു മന്ത്രിസഭയിൽ എത്തിയത്.
മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് കേളു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.