ബിഹാറില്‍ വീണ്ടും നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു
Sunday, June 23, 2024 3:58 PM IST
പാറ്റ്ന: ബിഹാറിലെ മോട്ടിഹരിയില് നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നുവീണു. ഖൊരാസഹന് ബ്ലോക്കിലുള്ള പാലമാണ് തകര്‍ന്നത്. 16 മീറ്റര്‍ നീളമായിരുന്നു പാലത്തിനുണ്ടായിരുന്നത്.
അംവ ഗ്രാമത്തിനെ പ്രദേശത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മ്മിച്ചിരുന്നത്. പാലം നിര്മിച്ചിരിരുന്നത് സംസ്ഥാന റൂറല്‍ വര്‍ക്സ് വകുപ്പാണ്. ഒന്നരകോടിരൂപയാണ് പാലം നിര്‍മാണത്തിനായി ചെലവഴിച്ചത്. പാലം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
ബിഹാറില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നിര്‍മാണത്തിലിരിക്കുന്ന പാലം തകരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അറാറിയിയില് പാലം തകര്‍ന്നുവീണിരുന്നു. ഗണ്ടക് കനാലിന് മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്.
കഴിഞ്ഞദിവസം സിവാന്‍ പ്രദേശത്ത് കാലപഴക്കത്തെത്തുടര്ന്ന് പാലം തകര്‍ന്നുവീണിരിന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിട്ടുണ്ട്.