അരുണാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും
Sunday, June 23, 2024 2:34 PM IST
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിലും സമീപ പ്രദേശങ്ങിളും കനത്ത മഴയും മണ്ണിടിച്ചിലും. ഇന്ന് രാവിലെ ഉണ്ടായ മേഘവിസ്ഫോടനത്തെത്തുടര്‍ന്നാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്.
മഴയെതുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ നിരവധി വീടുകളില്‍ വെള്ളംകയറി. എന്‍എച്ച്-415 വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. നിരവധി വാഹനങ്ങളാണ് ദേശീയ പാതയില്‍ കുടുങ്ങിയത്.
നദികളുടെ സമീപത്തേക്കും മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്കും പോകരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. അത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.