അമേരിക്കയിൽ വെടിവയ്പ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാലുപേർ മരിച്ചു
Sunday, June 23, 2024 1:00 PM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ അർക്കൻസാസിൽ കടയിലുണ്ടായ വെടിവയ്പിൽ ആന്ധ്രാപ്രദേശ് സ്വദേശി ഉൾപ്പടെ നാലുപേർ മരിച്ചു. ബപട്ല ജില്ലക്കാരനായ ദാസരി ഗോപീകൃഷ്ണ(32) ആണ് മരിച്ചത്.
അർക്കൻസാസിലെ ചെറിയ പട്ടണമായ ഫോർഡിസിലെ മാഡ് ബുച്ചർ എന്ന കടയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ജൂൺ 21നാണ് വെടിവയ്പ്പുണ്ടായത്.
ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന ഗോപീകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹം മരിച്ചത്. ദാസരി ഗോപീകൃഷ്ണയ്ക്ക് ഭാര്യയും ഒരു മകനുമുണ്ട്.