ബാർ ജീവനക്കാരന് നേരെ വധശ്രമം; റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ
Sunday, June 23, 2024 12:22 PM IST
വയനാട്: താമരശേരിയിൽ ബാർ ജീവനക്കാരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായ അത്തോളി മൊടക്കല്ലൂര്‍ താഴെക്കുനി പനോളി അന്‍വര്‍(48) ആണ് പിടിയിലായത്.
ഇയാൾ താമരശേരി ചുങ്കത്തെ ഹസ്തിനപുരി ബാറില്‍ വച്ച് ജീവനക്കാരനായ താമരശേരി അമ്പലക്കുന്ന് വിജുവിനെ കത്തികൊണ്ട് കഴുത്തിന് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
വൈത്തിരിയിലേക്ക് പോകുന്ന വഴി അന്‍വര്‍ ബാറില്‍ വച്ച് സപ്ലെയറുമായി വാക്കേറ്റമുണ്ടാവുകയും, വിജു പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. തുടർന്ന് ബാഗിൽ സൂക്ഷിച്ച കത്തിയെടുത്ത് അൻവർ, വിജുവിനെ ആക്രമിക്കുകയായിരുന്നു.