കൊ​ച്ചി: മാ​ട​വ​ന​യി​ൽ സ്വ​കാ​ര്യ ബ​സ് ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഇ​ടു​ക്കി സ്വ​ദേ​ശി ജി​ജോ സെ​ബാ​സ്റ്റ്യ​ൻ ആ​ണ് മ​രി​ച്ച​ത്.

റെ​ഡ് സി​ഗ്‍​ന​ൽ തെ​ളി​ഞ്ഞ​തോ​ടെ ബ​സ് നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ സ​ഡ​ൻ ബ്രേ​ക്കി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് സ​മീ​പം നി​ർ​ത്തി​യി​ട്ട ബൈ​ക്കി​നു മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബ​സ് നീ​ക്കി​യ ശേ​ഷ​മാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ പു​റ​ത്തെ​ടു​ത്ത​ത്. ജി​ജോ​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗു​ളൂ​രു​വി​ല്‍ നി​ന്ന് വ​ര്‍​ക്ക​ല​യി​ലേ​ക്ക് പോ​യ ക​ല്ല​ട ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ൽ 42 യാ​ത്രി​ക​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴു പേ​രെ മ​ര​ട് ലേ​ക്ക്ഷോ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റു​ള്ള​വ​രെ സ​മീ​പ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.