ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
Sunday, June 23, 2024 7:41 AM IST
ചെന്നൈ: ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെയാണ് നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്തത്.
രാമേശ്വരത്തുനിന്ന് പോയ 18 പേരെയാണ് അറസ്റ്റുചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് ബോട്ടുകളും പിടിച്ചെടുത്തതായാണ് വിവരം.