ഒ.ആർ. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും
Sunday, June 23, 2024 6:41 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിയായി ഒ. ആർ. കേളു ഇന്ന് സത്യപ്രതിജ്ഞചെയ്യും. പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേല്‍ക്കുക.
രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. 500 പേരാണ് ചടങ്ങിൽ പങ്കെടുക്കുക. വയനാട്ടിൽനിനുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയാണ് കേളു.
ലോക്സഭാ തെരഞ്ഞഎടുപ്പിൽ കെ. രാധാകൃഷ്ണൻ വിജയിച്ചതോടെയാണ് അദ്ദേഹത്തിന്റെ ചുമതല കേളുവിന് നൽകിയത്. എന്നാൽ രാധാകൃഷ്ണൻ കൈകാര്യംചെയ്തിരുന്ന പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മാത്രമാണ് കേളുവിന് ലഭിച്ചത്.
മന്ത്രിയായുള്ള പരിജയക്കുറവ് ചൂണ്ടിക്കാട്ടി ദേവസ്വം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് നൽകിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും ഇടവച്ചിരുന്നു.