ഒ.ആർ. കേളുവിന് ദേവസ്വം നൽകാത്തത് തെറ്റായ തീരുമാനം: വി.ഡി. സതീശൻ
Sunday, June 23, 2024 1:15 AM IST
തിരുവന്തപുരം: ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഒ.ആര്. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അതേസമയം കേളുവിലേക്ക് മന്ത്രിസ്ഥാനം എത്തിയപ്പോൾ കെ. രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന ദേവസ്വം വകുപ്പ് നൽകാത്ത തീരുമാനത്തെ അദ്ദേഹം വിമർശിച്ചു. ദേവസ്വം പോലുള്ള വകുപ്പുകൾ ഒരിക്കലും കേളുവിൽ നിന്ന് ഒഴിവാക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷിനെ പോലെ മുതിര്‍ന്ന എംപിയെ പ്രോ ടെം സ്പീക്കര്‍ ആക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ അതേ നിലപാടാണ് സംസ്ഥാന സര്‍ക്കാർ ഒ.ആര്. കേളുവിനോട് കാണിച്ചതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.