കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് പെരിയയിൽ പന്തംകൊളുത്തി പ്രകടനം
Sunday, June 23, 2024 12:54 AM IST
കാസർഗോഡ്: കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരെ അനുകൂലിച്ച് പെരിയയിൽ പന്തം കൊളുത്തി പ്രകടനം. പുറത്താക്കപ്പെട്ടവർക്ക് അഭിവാദ്യമർപ്പിച്ചാണ് പ്രകടനം നടന്നത്.
ബാലകൃഷ്ണൻ പെരിയ, രാജൻ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയത്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനെതുടർന്നാണ് ഇവരെ കോൺഗ്രസ് പുറത്താക്കിയത്.
കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. തുടർന്ന് നേതാക്കൾക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരുന്നു.