ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി ; പുതിയ തീയതി പിന്നീട്
Saturday, June 22, 2024 10:22 PM IST
ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി വൈകിയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. വിദ്യാർഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിംഗിനെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. പകരം റിട്ട. ഐഎഎസ് ഓഫീസര്‍ പ്രദീപ് സിംഗ് കരോളയ്ക്ക് ചുമതല നൽകി.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വൻതോതിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇതിന് പിന്നാലെയാണ് എൻടിഎ ഡിജിയെ കേന്ദ്രം നീക്കിയിരിക്കുന്നത്.