ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള;കരാറുകാരനെതിരെ നടപടിയെടുത്തു
Saturday, June 22, 2024 9:23 PM IST
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആലപ്പുഴ സ്വദേശി വാങ്ങിയ ഭക്ഷത്തില്‍ ചത്ത തവള. വടയ്ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടെത്തിയത്.
ഷൊര്‍ണൂരിലെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സ്റ്റേഷനിലെ കടയില്‍ നിന്നാണ് യാത്രക്കാരൻ ഭക്ഷണം മേടിച്ചത്. ചത്ത തവളയെ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരന് പരാതി നല്കി.
യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് കരാറുകാരനെതിരെ റെയില്‍വേ ആരോഗ്യവിഭാഗം പിഴചുമത്തി.