ബിഹാറില്‍ ഒരാഴ്ചയ്ക്കിടെ വീണ്ടും പാലം തകര്‍ന്നുവീണു
Saturday, June 22, 2024 3:49 PM IST
പാറ്റ്ന: അറാറിയില് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് ദിവസങ്ങള്‍ക്കുള്ളില്‍ ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നുവീണു. സിവാന്‍ പ്രദേശത്താണ് സംഭവം. ഗണ്ടക് കനാലിന് മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്.
കാലപഴക്കം കാരണമാണ് പാലം തകര്‍ന്നതെന്നാണ് നിഗമനം. 40 വര്‍ഷത്തോളം പഴക്കമുണ്ട് പാലത്തിന്. കനാലിന്റെ നിര്‍മാണ സമയത്തെ അനാസ്ഥയെ തുടര്‍ന്ന് പില്ലറുകള്‍ക്ക് നാശം സംഭവിച്ചതിനെ തുടര്‍ന്നാണ് പാലം തകര്‍ന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
അറാറിയയില് നിര്‍മാണത്തിലിരുന്ന പാലം ഉദ്ഘാടനത്തിന് മുന്നെ തകര്‍ന്നുവീണ് ഒരാഴ്ചയ്ക്കിടെയാണ് വീണ്ടുമൊരും പാലം തകര്‍ന്നത്. ബക്ര നദിക്ക് കുറുകെ നിര്മാണത്തിരുന്നതാണ് പാലം. 12 കോടി രൂപയ്ക്കാണ് പാലം പണിതത്.