അയർക്കുന്നത്ത് കാർ അപകടം; മൂന്നുപേർക്ക് പരിക്ക്
Saturday, June 22, 2024 12:16 PM IST
കോട്ടയം: അയര്‍ക്കുന്നം കവലയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു.
പരിക്കേറ്റവരെ ആദ്യം മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അപകടം.
കിടങ്ങൂര്‍ ഭാഗത്തുനിന്നു വന്ന ഇന്നോവയും തിരുവഞ്ചൂര്‍ റോഡില്‍നിന്നു വന്ന ക്രറ്റയും തമ്മിലാണു കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ക്രറ്റ കുരിശുപള്ളിയുടെ ഗ്രില്ല് തകര്‍ത്ത് ഇടിച്ചുകയറുകയായിരുന്നു. അയര്‍ക്കുന്നം പോലീസ് കേസെടുത്തു.