പാ​ല​ക്കാ​ട്: ഷൊ​ര്‍​ണൂ​രി​ല്‍ വി​വാ​ഹ​സ​ത്ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സ് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് റ​ദ്ദാ​ക്കി. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി​യ​ത്.

വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത് വെ​ല്‍​ക്കം ഡ്രി​ങ്കി​ലെ ഐ​സി​ല്‍​നി​ന്നാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​മാ​ണെ​ന്നും പാ​ച​ക​ക്കാ​ര്‍​ക്ക് ആ​രോ​ഗ്യ​കാ​ര്‍​ഡി​ല്ലെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഷൊ​ര്‍​ണൂ​രി​ലെ വി​വാ​ഹ​സ​ത്കാ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത 150 പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത്.​വ​ര​നും വ​ധു​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​യ​ത്.