ലെ​യ്പ്‌​സി​ഗ്: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ ന​ട​ന്ന ഫ്രാ​ന്‍​സ്-​നെ​ത​ര്‍​ല​ന്‍​ഡ്‌​സ് പോ​രാ​ട്ടം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍. സാ​വി സി​മോ​ണ്‍​സ് നേ​ടി​യ ഗോ​ള്‍ വാ​ര്‍ നി​ഷേ​ധി​ച്ച​ത് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു തി​രി​ച്ച​ടി​യാ​യി.

അ​തേ​സ​മ​യം ഫ്ര​ഞ്ച് ക്യാ​പ്റ്റ​ന്‍ അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ര​ണ്ട് സു​വ​ര്‍​ണാ​വ​സ​ര​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. സ​മ​നി​ല​യോ​ടെ ര​ണ്ട് ക​ളി​ക​ളി​ല്‍ നി​ന്ന് നാ​ല് പോ​യി​ന്‍റു​മാ​യി നെ​ത​ർ​ല​ൻ​ഡ്സ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നാ​ലു പോ​യി​ന്‍റു​ള്ള ഫ്രാ​ൻ​സ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

ഇ​തോ​ടെ പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തു​ന്ന ടീ​മു​ക​ളെ തീ​രു​മാ​നി​ക്കാ​ന്‍ ഗ്രൂ​പ്പി​ലെ അ​വ​സാ​ന റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​യി.