ടി20 ലോകകപ്പ് ; ഇംഗ്ലണ്ടിനെ തകർന്ന് ദക്ഷിണാഫ്രിക്ക സെമിയിൽ
Friday, June 21, 2024 11:55 PM IST
സെന്റ് ലൂസിയ: ടി20 ലോകകപ്പിൽ ഇംഗണ്ടിനെ ഏഴുറൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റണ്‍ ഡി കോക്കിന്റെ (38 പന്തില്‍ 65) മികവിൽ വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി.
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. ഹാരി ബ്രൂക്ക് 37 പന്തില്‍ 53 റണ്‍സെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്വിന്റണ്‍ ഡി കോക്കിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.