തന്റെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്, കോൺഗ്രസിന്റെ നീക്കങ്ങൾ വിജയിക്കില്ല: ഹരിയാന മുഖ്യമന്ത്രി
Friday, June 21, 2024 6:21 PM IST
ന്യൂഡല്‍ഹി: ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന കോണ്‍ഗ്രസിന്റെ വാദം തള്ളി മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി. ഭരിക്കാനാവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും മറിച്ചുള്ള വാദങ്ങള്‍ എല്ലാം തെറ്റാണെന്നും സെയ്നി പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളൊന്നും വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നായബ് സിംഗ് സെയ്നി സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് പറഞ്ഞിരുന്നു. സര്‍ക്കാരിനെ പിരിച്ചുവിട്ട് എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവച്ച് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ സിംഗ് ഹൂഡ ആവശ്യപ്പെട്ടു. ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഭരണപക്ഷം എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നും ഹൂഡ പറഞ്ഞു.