കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ഇ​നി​യും നേ​താ​ക്ക​ള്‍ പു​റ​ത്തു​വ​രും: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി
കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ഇ​നി​യും നേ​താ​ക്ക​ള്‍ പു​റ​ത്തു​വ​രും: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി
Wednesday, June 19, 2024 10:29 AM IST
ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ത​ല​ത്തി​ലെ പോ​ലെ ത​ന്നെ ഹ​രി​യാ​ന​യി​ലും കോ​ണ്‍​ഗ്ര​സി​ല്‍ കു​ടുംബാ​ധി​പ​ത്യ​മാ​ണെ​ന്നും ഇ​നി​യും നേ​താ​ക്ക​ള്‍ ആ ​പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്തു​വ​രു​മെ​ന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സെ​യ്‌​നി. എം​എ​ല്‍​എ​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കി​ര​ണ്‍ ചൗ​ധ​രി പാ​ര്‍​ട്ടി​വി​ട്ട​ത് ചൂ​ണ്ടി​കാ​ട്ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഭൂ​പീ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ മ​ക​നെ ഉ​യ​ര്‍​ത്തി​കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​റ്റ് നേ​താ​ക്ക​ളെ ത​ഴ​യു​ക​യാ​ണെ​ന്നും സെ​യ്‌​നി കു​റ്റ​പ്പെ​ടു​ത്തി. ഹൂ​ഡ​യു​ടെ ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ളി​ല്‍ പ​ല​രും മ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​രും പാ​ര്‍​ട്ടി വി​ട്ട് പു​റ​ത്തു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​കാ​തെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി അ​വ​സാ​നി​ക്കു​മെന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് വി​ട്ട കി​ര​ണ്‍ ചൗ​ധ​രി ഉ​ട​ന്‍ ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​വ​ര്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<