തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ലെ സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് എ​സ്എ​ഫ്ഐ. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ പ്ല​സ് വ​ൺ സീ​റ്റി​ൽ ഗു​രു​ത​ര പ്ര​തി​സ​ന്ധി ഉ​ണ്ടെ​ന്നും അ​ലോ​ട്ട്മെ​ന്‍റു​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് എ​സ്എ​ഫ്ഐ ദേ​ശി​യ പ്ര​സി​ഡ​ന്‍റ് വി.​പി.​സാ​നു പ​റ​ഞ്ഞു.

പു​തി​യ ബാ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി.​പി.​സാ​നു പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ സ​മ​ര​മു​ഖ​ത്തേ​ക്ക് ക​ട​ക്കു​മെ​ന്നും എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​പ്പ​മാ​ണെ​ന്നും വി.​പി.​സാ​നു വ്യ​ക്ത​മാ​ക്കി.

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടോ എ​ന്നാ​ണ് പു​റ​ത്ത് വ​രേ​ണ്ട​ത്. സി​ബി​ഐ അ​ന്വേ​ഷ​ണം കൊ​ണ്ട് അ​ത് പു​റ​ത്ത് വ​രി​ല്ല. ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു.