ഭാരതപ്പുഴയിൽ പോത്തുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി; കണ്ടെത്തിയത് ഏഴു ജഡങ്ങൾ
Friday, June 21, 2024 2:40 PM IST
പാലക്കാട്: ഭാരതപ്പുഴയിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് ഏഴു ജഡങ്ങൾ പൊങ്ങിയത്.
അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമുള്ള ജഡങ്ങൾ കണ്ടെത്തിയത്.