ഒ.ആര്. കേളു സിപിഎമ്മിന്റെ തമ്പ്രാൻ നയത്തിന്റെ ഇര: കെ. സുരേന്ദ്രൻ
Friday, June 21, 2024 2:21 PM IST
പാലക്കാട്: ഒ.ആർ. കേളു സിപിഎമ്മിന്റെ തമ്പ്രാൻ നയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രൻ.
മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ നല്‍കിയില്ല. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിതെന്നും കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എസ്എന്‍ഡിപി, ക്രിസ്ത്യൻ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശം പ്രകോപനപരമാണെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ഭീകര തോൽവിയെ ന്യായീകരിക്കാൻ ശ്രമിച്ചതാണിതെന്നും യാഥാർഥ്യവുമായി ചേർന്നതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.