അ​റ്റ്‌​ലാ​ന്‍റ: കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യി നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന. ഗ്രൂപ്പ് എയിൽ കാ​ന​ഡ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു​ഗോ​ളു​ക​ള്‍​ക്കാ​ണ് അ​ര്‍​ജ​ന്‍റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

49-ാം മി​നി​റ്റി​ൽ ജൂ​ലി​യ​ന്‍ അ​ല്‍​വാ​ര​സി​ലൂ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 88-ാം മി​നി​റ്റി​ൽ ലൗ​ട്ടാ​റോ മാ​ര്‍​ട്ടി​ന​സ് ലീ​ഡ് ഉ​യ​ർ​ത്തി.

ല​യ​ണ​ൽ മെ​സി​യ​ട​ക്ക​മു​ള്ള അ​ര്‍​ജ​ന്‍റീ​ന താ​ര​ങ്ങ​ള്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് തു​ല​ച്ച​ത്. അ​ർ​ജ​ന്‍റീ​ന​യ്ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് കാ​ന​ഡ ഉ​യ​ർ​ത്തി​യ​ത്.