മൂ​വാ​റ്റു​പു​ഴ: മോ​ഷ​ണ​ക്കു​റ്റ​മാ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ‍​ർ​ദി​ച്ചെ​ന്ന് പ​രാ​തി. മൂ​വാ​റ്റു​പു​ഴ ക​ദ​ളി​ക്കാ​ട് സ്വ​ദേ​ശി അ​ഭി​ഷേ​കി​നെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നെ​ന്നും മ​ർ​ദ​നം ന​ട​ന്നി​ല്ലെ​ന്നു​മാ​ണ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ വി​ശ​ദീ​ക​ര​ണം. മു​ഖ​ത്തും ശ​രീ​ര​ത്തി​ലും മ​ർ​ദ​ന​മേ​റ്റ അ​ഭി​ഷേ​ക് മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

മൂ​വാ​റ്റു​പു​ഴ ക​ദ​ളി​ക്കാ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​ക്, വീ​ഡി​യോ കാ​മ​റാ​മാ​നാ​യി ജോ​ലി​യെ​ടു​ക്കു​ന്ന​യാ​ളാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​യാ​ൾ തൊ​ടു​പു​ഴ കോ​ലാ​നി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.

ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കാ​മ​റ​യും ഐ​ഫോ​ണും മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ പോ​ലീ​സ് അ​ഭി​ഷേ​കി​നെ ക​സ്റ്റി​യി​ലെ​ടു​ത്ത​ത്.