ബംഗ്ലാദേശി യുവാവിനെ കോൽക്കത്തയിലെ ഹോട്ടലിൽ നിന്നും കാണാതായി
Friday, June 21, 2024 2:51 AM IST
കോൽക്കത്ത: ബംഗ്ലാദേശി യുവാവിനെ കോൽക്കത്തയിലെ ഹോട്ടലിൽ നിന്നും കാണാതായി. ചികിത്സയ്ക്കായി കോൽക്കത്തയിലെത്തിയ മുഹമ്മദ് ഡെൽവാർ ഹുസൈൻ(23) എന്ന യുവാവിനെയാണ് കാണാതായത്.
സെൻട്രൽ കോൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലുള്ള ഹോട്ടലിലാണ് ബന്ധുക്കൾക്കൊപ്പം മുഹമ്മദ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി മുതലാണ് യുവാവിനെ കാണാതായത്. തുടർന്ന് വ്യാഴാഴ്ച രാവിലെ പാർക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി.
അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങൾ നിലവിൽ ഹോട്ടലിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും യുവാവിനെ കാണാതായതായി ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്തതെന്നും പോലീസ് അറിയിച്ചു.