ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
Friday, June 21, 2024 1:49 AM IST
മലപ്പുറം: തിരൂരിനടുത്ത് വൈലത്തൂര്‍ ചിലവില്‍ ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെയും സജിലയുടെയും മകന് മുഹമ്മദ് സിനാന് (ഒൻപത്) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂർ എംഇടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ് സിനാൻ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: സജില. സഹോദരി: അസ്മ ഐവ.