നേ​പ്പാ​ളി​ൽ ഇ​ന്ത്യ​ക്കാ​രി ഉ​ൾ​പ്പ​ടെ നാ​ല് വി​ദേ​ശി​ക​ൾ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ
നേ​പ്പാ​ളി​ൽ ഇ​ന്ത്യ​ക്കാ​രി ഉ​ൾ​പ്പ​ടെ നാ​ല് വി​ദേ​ശി​ക​ൾ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ
Friday, June 21, 2024 1:20 AM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഇ​ന്ത്യ​ക്കാ​രി​യും. നാ​ല് വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കൊ​പ്പ​മാ​ണ് യു​വ​തി​യും അ​റ​സ്റ്റി​ലാ​യ​ത്.

ടാ​ൻ​സാ​നി​യ​ൻ പൗ​ര​നാ​യ ഡൊ​ണാ​ൾ​ഡ് ജാ​ക്‌​സ​ൺ മ​ബു​ഗ (39), ബൊ​ളീ​വി​യ​ൻ യു​വ​തി ലോ​റ ക്രൂ​സ് ടി​ക്കോ​ൺ (33), വെ​ന​സ്വേ​ല​ൻ പൗ​ര​നാ​യ സൈ​മ​ൺ ആ​ന്‍റി​നോ അ​ൽ​ഫോ​ൻ​ജോ റ​ഡ (39), 27കാ​രി​യാ​യ ഇ​ന്ത്യ​ൻ യു​വ​തി ലാ​ൽ​രൂ​ത സാം​ഗി എ​ന്നി​വ​രെ​യാ​ണ് 158 മി​ല്യ​ൺ വി​ല​മ​തി​ക്കു​ന്ന 4.504 കി​ലോ കൊ​ക്കെ​യ്‌​നു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്‌​ച ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. എ​ത്യോ​പ്യ​യി​ൽ നി​ന്ന് കാ​ഠ്മ​ണ്ഡു​വി​ലെ​ത്തി​യ ഡൊ​ണാ​ൾ​ഡ് മ​യ​ക്കു​മ​രു​ന്ന് നി​റ​ച്ച 18 പ്ലാ​സ്റ്റി​ക് കാ​പ്സ്യൂ​ളു​ക​ൾ വി​ഴു​ങ്ങി. ഇ​യാ​ളി​ൽ നി​ന്ന് ഒ​രു കി​ലോ 206 ഗ്രാം ​കൊ​ക്കെ​യ്ൻ ക​ണ്ടെ​ടു​ത്തു.

ബൊ​ളീ​വി​യ​ൻ യു​വ​തി ലോ​റ പ​രു​ത്തി​യി​ൽ നി​ർ​മി​ച്ച 121 ബ​ട്ട​ണു​ക​ളി​ൽ ഒ​ളി​പ്പി​ച്ച് ര​ണ്ട് കി​ലോ 100 ഗ്രാം ​കൊ​ക്കെ​യ്ൻ കൊ​ണ്ടു​വ​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വെ​ന​സ്വേ​ല​ൻ പൗ​ര​നാ​യ സൈ​മ​ൺ ഒ​രു കി​ലോ 198 ഗ്രാം ​ഭാ​ര​മു​ള്ള 39 കൊ​ക്കെ​യ്‌​ൻ കാ​പ്സ്യ​യൂ​ളു​ക​ൾ വി​ഴു​ങ്ങി.

മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി ത​മേ​ലി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ​ക്കാ​രി അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<