എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സിഐ മർദിച്ചെന്ന് ഗർഭിണിയായ യുവതി
Thursday, June 20, 2024 10:51 PM IST
കൊച്ചി: എറണാകുളം നോർത്ത് പോലീസ് മർദിച്ചതായി ഗർഭിണിയായ യുവതി. കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാനെത്തിയപ്പോളാണ് സംഭവം. സിഐ കരണത്ത് അടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഷൈൻ മോൾ എന്ന യുവതിക്കാണ് മർദനമേറ്റത്.
പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഭർത്താവിനെ മർദിക്കുന്നതാണ് കണ്ടത്. ഇത് ചോദ്യംചെയ്തപ്പോൾ സിഐ തന്റെ ചെവിയിൽ ആഞ്ഞ് അടിച്ചു. തുടർന്ന് കുറച്ചു പേർ ചേർന്ന് തന്നെ തള്ളുകയും ഉന്തുകയും ചെയ്തു.
ഗർഭിണിയാണെന്ന് പറഞ്ഞിച്ചും വിട്ടില്ലെന്നും യുവതി പറയുന്നു. അടിവയറിനും ചെവിയ്ക്കും വേദനയുണ്ടെന്ന് ഗർഭിണിയായ യുവതി പറയുന്നു. ഭർത്താവിന്റെയും മക്കളുടെയും മുന്നൽവച്ചാണ് യുവതിക്ക് മർദനമേറ്റതായി പറയുന്നത്.
ഒരു കേസുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നപേരിലാണ് യുവതിയുടെ ഭർത്താവ് ബെൻജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.